മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ കായിക,രാഷ്ട്രീയ മേഖലകളിലെ ചിലര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഭാര്യ. ഹാര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ ക്രിക്കറ്റ് താരം മുനാഫ് പട്ടേല്‍, മുന്‍ ഐപിഎല്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ല, പൃഥിരാജ് കോത്താരി എന്നിവര്‍ പീഡിപ്പിച്ചുവെന്നാണ് ദാവൂദിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ പരാതി നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 2021 സെപ്റ്റംബര്‍ 24ന് നല്കിയ പരാതിയില്‍ സംഭവം നടന്ന സ്ഥലമോ തിയതിയോ കൃത്യമായി …