കൊച്ചി : തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ പ്രവർത്തിച്ചിരുന്ന മസാജിങ് കേന്ദ്രത്തിൽ ഒളിക്യാമറ വെച്ചിരുന്നതായി മൊഴി. മോൻസണിന്റെ പീഡനത്തിനിരയായ പെൺകുട്ടിയാണ് ഈ കാര്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. പോക്സോ കേസിൽ നടത്തിയ മൊഴിയെടുപ്പിലാണ് പെൺകുട്ടി ഒളിക്യാമറയുടെ കാര്യം വെളിപ്പെടുത്തിയത്. മസാജിങ് കേന്ദ്രത്തിൽ ദൃശ്യങ്ങൾ മോൻസൺ രഹസ്യമായി പകർത്തിയിരുന്നുവെന്നാണ് പെൺകുട്ടി പറഞ്ഞത്. മോൻസന്റെ സൗന്ദര്യചികിത്സാ കേന്ദ്രത്തിലെ ജോലിക്കാരിയുടെ മകളാണ് ഈ പെൺകുട്ടി. മോൻസണെതിരേ പരാതിയുമായി കൂടുതൽ പേർ രംഗത്തുവരാത്തത് ബ്ലാക്ക് മെയിലിങ് ഭയന്നിട്ടാണെന്നും പെൺകുട്ടി പറഞ്ഞു. പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് …