തിരുവനന്തപുരം: മോന്സന് മാവുങ്കലിനെ കസ്റ്റഡിയിലെടുക്കാന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റും. ശില്പി സുരേഷിനെ മോന്സന് വഞ്ചിച്ച കേസിലാണു നടപടി. സുരേഷ് നിര്‍മിച്ചു നല്കിയ ശില്പങ്ങള് മോന്‍സന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് കണ്ടുകെട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് എറണാകുളം കോടതിയില്‍ ഹാജരാക്കിയ മോന്‍സനെ റിമാന്‍ഡ് ചെയ്തു. മോന്സന് മാവുങ്കലിനു ശില്പങ്ങള് നിര്‍മിച്ചുനല്‍കിയ വകയില്‍ 70 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന മുട്ടത്തറ സ്വദേശി സുരേഷിന്റെ പരാതിയില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് കേസെടുത്തതു കഴിഞ്ഞ ദിവസമാണ്. ആദ്യപടിയായി സുരേഷ് നിര്‍മിച്ചു നല്കിയ ശില്പങ്ങള് കൊച്ചിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു. വിശ്വരൂപം, വേളാംകണ്ണി …