കൊല്ലം: ഓയൂരില്‍നിന്നും നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായി സംസ്ഥാനമാകെ വ്യാപക തിരച്ചില്‍ തുടരുന്നു. അതിനിടെ, തിരുവനന്തപുരത്തുനിന്ന് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠേശ്വരത്തുനിന്ന് രണ്ടുപേരെയും ശ്രീകാര്യത്തുനിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യത്തുനിന്ന് കസ്റ്റഡിയിലെടുത്ത ആളുമായി ശ്രീകണ്ഠേശ്വരത്ത് എത്തി മറ്റു രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് കാര്‍ വര്‍ക് ഷോപ് ഉടമയായ പ്രതീഷ് എന്നയാളെന്നാണ് വിവരം.കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നുപേരും കസ്റ്റഡിയിലായതെന്നാണ് സൂചന.ശ്രീകണ്ഠേശ്വരത്തെ കാര്‍ വര്‍ക് ഷോപ്പില്‍ പരിശോധന നടത്തിയിരുന്നു.മൂന്നുപേരുമായി തിരുവല്ലത്തെ കാര്‍ വര്‍ക് ഷോപ്പില്‍ പരിശോധന നടത്തുന്നു. പരിശോധനയില്‍ …