ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയില്‍ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഹോം ഗാര്‍ഡിനെയും പോലീസിനെയും മര്‍ദ്ദിക്കുകയും കത്രിക എടുത്ത് ആക്രമിക്കാനും ശ്രമിച്ച നാല് യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം മാടപ്പള്ളി പത്തിച്ചിറ കോളനി ഭാഗത്ത് പെരുമ്പനച്ചി പാണാട്ടില്‍ വീട്ടില്‍ ബിപിന്‍ (23), തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കൊട്ടാരം ചിറയില്‍ ജോണ്സണ് (20), കാവുംഭാഗം പെരുംതുരുത്തി നടുവിലേത്തറ അഖില്‍ ബാബു (24), കാവുംഭാഗം പെരുന്തുരുത്തി താഴ്ച്ചത്തറയില്‍ അജു പോള്‍ (22) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. അജു പോളിന്റെ മാതൃസഹോദരിയുടെ ഭര്‍ത്താവിന്റെ സംസ്കാരച്ചടങ്ങിന് പൂമല ചെട്ടിയാംമോടിയില് …