പത്തനംതിട്ട (കടമ്പനാട്): പഞ്ചായത്ത് നല്കിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പള്ളി വളപ്പില്‍ അനധികൃത സെമിത്തേരി നിര്‍മാണം. പഞ്ചായത്ത് സെക്രട്ടറി നല്കിയ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില നല്കി അനധികൃത നിര്‍മാണം തുടരുന്നത് അറിഞ്ഞിട്ടും നടപടിയെടുക്കേണ്ട കലക്ടര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. ആയിരക്കണക്കിനാള്‍ക്കാരുടെ ജീവജല സ്രോതസ് മലിനമാക്കുന്ന സെമിത്തേരി നിര്‍മാണം. ഇടവകയിലെ പകുതിയോളം പേരും എതിര്‍ത്തിട്ടും നിര്‍മാണം അനസ്യൂതം മുന്നോട്ടു പോവുകയാണ്. ഇടയ്ക്ക് സമരവുമായി മുന്നോട്ടു വന്ന ബിജെപിക്കാര്‍ സിപിഎമ്മുമായി ഒത്തു തീര്‍പ്പുണ്ടാക്കി പിന്‍വലിഞ്ഞു. പുരാതന ഇടവകയായ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിന്റെ സെമിത്തേരി നിര്‍മാണമാണ് വിവാദത്തിലായിരിക്കുന്നത്. 1400 …