തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയെ അനുകൂലിച്ചുള്ള സി.പി.ഐ.യുടെ നിലപാടിനെ ചോദ്യംചെയ്ത് മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തുനല്‍കി. മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്, എം.എന്‍. ഗോവിന്ദന് നായര്‍ എന്നിവരുടെ മക്കളടങ്ങുന്ന 21 പേരാണ് കത്തില്‍ ഒപ്പിട്ടത്. കെ-റെയില്‍പോലുള്ള ജനവിരുദ്ധ കാര്യങ്ങളില്‍ തുറന്നുപറയാന്‍ പാര്‍ട്ടി തയ്യാറാകണമെന്നാണ് കത്തിലെ ആവശ്യം. പ്രതീക്ഷയോടെകണ്ട സി.പി.ഐ.യുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൊണ്ടാണ് ഇങ്ങനെയൊരു കത്തെഴുതുന്നതെന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിലും നിര്‍ണായമായ പലപ്രശ്നങ്ങളിലും എതിര്‍പ്പ് രേഖപ്പെടുത്തേണ്ട സമയത്ത് അത് ചെയ്യാന്‍ സി.പി.ഐ. തയ്യാറായിട്ടുണ്ട്. …