പത്തനംതിട്ട: ഇത് മുതിര്‍ന്ന നേതാവ് പിജെ കുര്യന്റെ ധാര്‍ഷ്ട്യത്തിനും പിടിവാശിക്കുമെതിരേ ഒരു സാദാ കോണ്‍ഗ്രസുകാരന്റെ പ്രതികാരം. സാമുദായിക സമവാക്യങ്ങള്‍ മറി കടന്ന് തന്റെ വിശ്വസ്തന് വേണ്ടി വഴിവിട്ട് പ്രവര്‍ത്തിച്ച പിജെ കുര്യന് സ്വന്തം ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണം കൈവിട്ടു പോകുന്നത് കണ്ടു നില്‍ക്കേണ്ട ഗതികേടാണ്. അതും സ്വന്തം പാര്ട്ടിക്കാരന് കൂറുമാറിയത് മൂലം. കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ് ഭരണ സമിതി അവിശ്വാസത്തിലൂടെ പുറത്തായി. കേരളാ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെയാകും അട്ടിമറി എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, നടന്നത് മറിച്ചാണ്. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ള …