ദുബായ്: സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായി പാക്കിസ്ഥാന് പര്യടനം റദ്ദാക്കിയ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീം വിട്ടു. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയ 34 അംഗ ന്യൂസീലന്‍ഡ് ടീം യുഎഇയിലെത്തി. ഇവിടെ 24 മണിക്കൂര്‍ സെല്‍ഫ് ഐസലേഷന്‍ പൂര്‍ത്തിയാക്കിയശേഷം സംഘത്തിലെ 24 താരങ്ങള്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങും. ശേഷിക്കുന്ന 10 പേര് ട്വന്റ20 ലോകകപ്പിനു മുന്നോടിയായി ന്യൂസീലന്‍ഡ് ടീമിനൊപ്പം ചേരുന്നതിന് യുഎഇയില്‍ത്തന്നെ തുടരും. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിന് പാക്കിസ്ഥാനില്‍നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സൗകര്യമൊരുക്കിയ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് തലവന്‍ ഡേവിഡ് വൈറ്റ് നന്ദി …