അടൂര്‍ :കല്ലടയാറിന്റെ ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സോലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി എം ഐ സ്കൂളിന് സമീപത്തുള്ള കടവില്‍ നിന്നാണ് സോലികിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്മലിന്റെത് ഒന്നരമണ്ഡപം കടവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ താഴെയുള്ള കൊളശ്ശേരി കടവില്‍ നിന്നും കണ്ടെടുത്തു. അടൂര്‍ ഫയര്‍ ഫോഴ്സ് ആണ് ഇരു മൃതദേഹങ്ങളും കരയ്ക്കെടുത്തത്. രക്ഷിതാക്കള്‍ ഉള്‍പ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ബെയ്ലി പാലത്തിനടുത്തുള്ള …