ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ കൊച്ചുമകളെ മരിച്ചനിലയില്‍ കണ്ടെത്തി. യെഡിയൂരപ്പയുടെ മൂത്തമകള്‍ പദ്മയുടെ മകള്‍ ഡോ.സൗന്ദര്യ നീരജ്(30) ആണ് മരിച്ചത്. ബെംഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. 2019ലായിരുന്നു ഡോ.നീരജുമായുള്ള സൗന്ദര്യയുടെ വിവാഹം.