കുമളി: വിവാഹം കഴിഞ്ഞ് 22-ാം നാള് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത നവവധു തൂങ്ങി മരിച്ചു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘം പിടിക്കപ്പെടുകയും ചെയ്തതോടെ അന്വേഷണം തന്നിലേക്ക് വന്നു ചേരുമെന്ന് ഭയന്നാണ് ആത്മഹത്യ.തേനി ജില്ലയിലെ കമ്ബത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്ബം സ്വദേശി ഭുവനേശ്വരി (21)യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് ഗൗതത്തിനെ (24) കൊല്ലാനാണ് ക്വട്ടേഷന്‍ കൊടുത്തത്. നവംബര്‍ 10 നായിരുന്നു കേബിള്‍ ടിവി ജീവനക്കാരനായ ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. പൊലീസില്‍ ജോലിയില്‍ ചേരാന്‍ ഭുവനേശ്വരി പരിശീലനം നേടി കാത്തിരിക്കുകയായിരുന്നു. …