ചാത്തന്നൂര്‍ (കൊല്ലം) : പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച കോവിഡ് ബാധിതന് ചികിത്സകിട്ടാതെ ആംബുലന്‍സില്‍ മരിച്ചു. പാരിപ്പള്ളി പള്ളിവിള ജവഹര്‍ ജങ്ഷന് അശ്വതിയില്‍ ബാബു(68)വാണ് മരിച്ചത്. ജീവനക്കാരെ കാത്ത് രോഗി അരമണിക്കൂറോളം ആശുപത്രിക്കുമുന്നില്‍ ആംബുലന്‍സില്‍ കിടന്നു. ശനിയാഴ്ച രാത്രി 11-നാണ് സംഭവം. കുറച്ചുദിവസം മുന്‍പ് ബാബുവിനും മകള്‍ക്കും കൊച്ചുമക്കള്‍ക്കും കോവിഡ് ബാധിച്ചു. ശനിയാഴ്ച രാത്രി ബാബുവിന് രോഗം കലശലാകുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്തു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെയും ആരോഗ്യപ്രവര്‍ത്തകരെയും ബന്ധപ്പെട്ടപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശംലഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സ് …