തൊടുപുഴ: പിജെ ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോക്ടര്‍ ശാന്ത നിര്യാതയായി. തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. സംസ്കാരം പിന്നീട്. പി.ജെ ജോസഫിന്റെ ഉയര്‍ച്ച താഴ്ചകളില്‍ എല്ലാംഒപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ ശാന്ത ആതുര ശുശ്രൂഷരംഗത്തും വിലയേറിയ സേവനങ്ങള്‍ കാഴ്ച വച്ചിരുന്നു.ആരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടറായി ആണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. മുന്ന് ആണ്മക്കളും ഒരു മകളുമാണ് ഉള്ളത്. അപ്പു ജോണ്‍ ജോസഫ്, ഡോക്ടര്‍ യമുന, ആന്റണി ജോസഫ്,പരേതനായ ജോമോന് ജോസഫ് എന്നിവരാണ് മക്കള്‍.