കൊല്ലം: കൊല്ലം മൈലക്കാട് ദേശീയ പാതയില്‍ ബൈക്കില്‍ ട്രെയിലര്‍ ലോറിയിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. ഓടിക്കൊണ്ടിരുന്ന ബൈക്കിനു പിന്നില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികരായ ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ഥിയായ ഗൗരിയെ സ്കൂളില്‍ കൊണ്ടുവിടുന്നതിനായി പോകുമ്പോഴായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബൈക്കില്‍ ഇടിച്ച ശേഷം ബൈക്കുമായി ലോറി 20 മീറ്ററോളം ദൂരം ദൂരം മുന്നോട്ടു നീങ്ങുന്നത് വിഡിയോയില്‍ കാണാം. ദേശീയപാതയില്‍ രാവിലെ ഒന്‍പതു മണിയോടെ തിരക്കേറിയ സമയത്തായിരുന്നു അപകടം. …