തിരുവനന്തപുരം: 22 വര്‍ഷം മുന്‍പ് അച്ഛന്റെ പകരക്കാരനായി ആദ്യമായി മന്ത്രിക്കസേരയിലെത്തിയ ഗണേഷ് ആ തവണ 22 മാസത്തിനു ശേഷം കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. രണ്ടര വര്‍ഷം കാത്തിരുന്നു കിട്ടിയ മന്ത്രിക്കസേരയില്‍ ഇനി രണ്ടര വര്‍ഷം തികച്ചില്ല. എങ്കിലും, മന്ത്രിയായപ്പോഴെല്ലാം പ്രവര്‍ത്തനം കൊണ്ടും വിവാദങ്ങള്‍ കൊണ്ടും നിറഞ്ഞു നിന്ന ഗണേഷ് ഇത്തവണ മന്ത്രിസ്ഥാനം ഉറപ്പിച്ച ശേഷം ആദ്യം പറഞ്ഞ വാചകം ഇങ്ങനെ: ‘എന്നെ വെറുതേ വിവാദങ്ങളിലേക്കു വലിച്ചിഴച്ച് ഉപദ്രവിക്കരുത്!’ സിനിമയില്‍ സജീവമായി നിന്ന കാലത്താണ് 2001 ല്‍ കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ഥിയായി ഗണേഷ് …