പത്തനംതിട്ട (കടമ്പനാട്): പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ കലാ സാംസ്കാരിക രംഗത്തുള്ള മികവിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നല്കുന്ന ദേശീയ പുരസ്കാരമായ ശ്രേഷ്ഠ ദിവ്യാംഗ് ബാല്‍ അവാര്‍ഡ് കടമ്പനാട് ഏഴാമൈല്‍ സ്വദേശിയും റിയാലിറ്റി ഷോ താരവുമായ ആദിത്യ സുരേഷിന് ലഭിച്ചു. അടുത്തമാസം 3ന് ഡല്‍ഹിയില്‍ രാഷ്ട്രപതി അവാര്‍ഡ് സമ്മാനിക്കും. ഇത് രണ്ടാം തവണയാണ് ആദിത്യന് ദേശീയ അംഗീകാരം ലഭിക്കുന്നത്. ശാരീരികമായ പരിമിതികളെ ആത്മവിശ്വാസത്തോടെ തരണം ചെയ്ത് മുന്നേറുന്ന ആദിത്യന് സുഗതവനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രതിഭാമരപ്പട്ടം അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം, …