വയനാട്: വയനാട് ജില്ലയിലും നിലമ്പൂര്‍ താലൂക്കിലും 3 ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നല്കി ബിഎസ്എന്‍എല്‍. ഇതിനൊപ്പം 100 എസ്എംഎസും പ്രതിദിനം സൗജന്യമായിരിക്കും. വയനാട് രക്ഷാദൗത്യത്തിനു പിന്തുണ നല്‍കുന്നതിനാണു ഈ തീരുമാനമെന്നു ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു. ചൂരല്‍മല, മുണ്ടക്കൈ ഗ്രാമങ്ങളില്‍ സൗജന്യ കണക്ഷനും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. ചൂരല്‍മലയിലെ ഏക മൊബൈല്‍ ടവര്‍ ബിഎസ്എന്‍എല്ലിന്റേതാണ്. തടസ്സമില്ലാതെ സേവനം നല്‍കുന്നതിനൊപ്പം ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്പെക്ട്രത്തിനൊപ്പം 700 മെഗാഹെര്‍ട്സ് ഫ്രീക്വന്‍സിയും ഇവിടെ ലഭ്യമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് …