തിരുവനന്തപുരം: ആമയഴിഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട തൊഴിലാളിയെ തിരയാന്‍ റോബട്ടുകളെ എത്തിച്ചു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ജെന്‍ റോബട്ടിക്സ് കമ്പനിയുടെ രണ്ടു റോബട്ടുകളെയാണ് എത്തിച്ചത്. ഒരെണ്ണം മാലിന്യം നീക്കുകയും മറ്റൊരെണ്ണം തിരച്ചില്‍ നടത്തുകയും ചെയ്യും. രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥലത്ത് മേയറും കലക്ടറും എത്തി. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് റോബട്ടുകളെ എത്തിച്ചത്. സ്കൂബ സംഘം തിരച്ചില്‍ അവസാനിപ്പിച്ചു. മാരായമുട്ടം സ്വദേശി ജോയിയെയാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ് മാലിന്യം പൂര്‍ണമായി …