വടശേരിക്കര: പെരുന്തേനരുവി തടയണയില്‍ സ്ഥിതി ചെയ്യുന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസില്‍ നിന്നും കൂറ്റന്‍ അണലിയെ പിടികൂടി. ചൊവ്വാഴ്ച രാവിലെ പമ്പ് ഹൗസിലെത്തിയ ജീവനക്കാരാണ് കുടിവെള്ള ടാങ്കില്‍ അകപ്പെട്ട നിലയില്‍ അണലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേനയുടെ റാന്നി യൂണിറ്റിനെ വിവരം അറിയിച്ചു. അസാമാന്യ വലിപ്പമുള്ള അണലി വെള്ളപ്പൊക്കത്തില്‍ നദിയിലൂടെ ഒഴുകി എത്തിയതാകാമെന്നാണ് നിഗമനം. വെള്ളം ഉയര്‍ന്നു കിടന്ന സമയത്ത് പമ്പു ഹൗസിന്റെ ടാങ്കിലകപ്പെടുകയും പിന്നീട് അതില്‍ കുടുങ്ങുകയുമായിരുന്നു.ഇവിടെ നിന്നാണ് എരുമേലി അടക്കം തീര്‍ഥാടന പാതയിലെല്ലാം കുടിവെള്ളം എത്തിക്കുന്നത്. ആര്. സുരേഷ് …