അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് മടക്കിവെച്ച് പായുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്കും പൂട്ടിട്ട് മോട്ടോര്‍ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം തൃക്കാക്കര ഭാരതമാതാ കോളേജ് പരിസരത്ത് മഫ്തിയിലെത്തി നടത്തിയ വാഹന പരിശോധനയില്‍ രണ്ട് കോളേജ് വിദ്യാര്‍ഥികളുടെ സൂപ്പര്‍ ബൈക്കുകളാണ് പിടികൂടിയത്. പരിശോധനയില്‍ ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റ് മടക്കിവെച്ചതായും കണ്ടെത്തി. ഇരുചക്ര വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റുകള്‍ ഊരിമാറ്റിയും മടക്കിവെച്ചും ഫ്രീക്കന്മാര് പായുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് എറണാകുളം ആര്.ടി.ഒ. പി.എം. ഷെബീറിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്. രാജേഷാണ് കോളേജ് പരിസരത്ത് മഫ്തിയിലെത്തി പരിശോധന നടത്തിയത്. ഇവരില്‍നിന്ന് …