തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഫയലില്‍ ഒപ്പുവച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. തസ്തിക സംബന്ധിച്ചു തീരുമാനം പിന്നീടായിരിക്കും. ഒരു വര്‍ഷത്തിനും അഞ്ചു മാസത്തിനും ശേഷമാണു ശിവശങ്കര്‍ സര്‍വീസില്‍ തിരികെയെത്തുന്നത്. ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. സസ്പെന്ഷന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണു നടപടി. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സ്വര്‍ണകടത്തുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ആദ്യ സസ്പെന്‍ഷന്റെ കാലാവധി 2021 ജൂലൈ 15ന് ആണ് …