പത്തനംതിട്ട: മുറിവേറ്റ നിലയില്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പിടികൂടിയ പുലിക്കുട്ടി ചത്തു. മുള്ളന്‍ പന്നിയുടെ മുള്ളുകളേറ്റുണ്ടായ ഗുരുതര മുറിവാണ് മരണ കാരണം. കോന്നി റേഞ്ച് ഓഫിസില്‍ വെറ്ററിനറി സര്ജന്മാരുടെ മേല്‍നോട്ടത്തില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ജഡം ദേശീയ കടുവ സംരക്ഷണ സമിതി പ്രോട്ടോക്കോള്‍ പ്രകാരം ദഹിപ്പിച്ചു. ഗൂഡ്രിക്കല്‍ റേഞ്ചില്‍ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ ആങ്ങമൂഴിക്കു സമീപം മുരുക്കിനി തിരുവല്ലാലുങ്കല് സുരേഷിന്റെ വീടിനോടു ചേര്‍ന്ന ആട്ടിന്‍കൂട്ടില്‍ ബുധനാഴ്ച രാവിലെയാണ് പുലിയെ കണ്ടത്. ആളുകളെ കണ്ടപ്പോള്‍ ഇറങ്ങിയോടിയ പുലിയെ വനപാലകര്‍ ടാര്‍പോളിന്‍ ഷീറ്റിട്ടു മൂടി പിടികൂടുകയായിരുന്നു. …