തിരുവനന്തപുരം: മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെതിരെ സമരം ചെയ്ത സി.പി.എമ്മാണ് കെ-റെയിലിനായി വാദിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സി.പി.എമ്മിന് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ആരോപിച്ചു. ബുള്ളറ്റ് ട്രെയിനിനെതിരെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ ട്വീറ്റുകള്‍ ഇട്ടിട്ടുണ്ട്. അതേ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗം കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഇവിടെ എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അതിവേഗ ട്രെയിന്‍ പദ്ധതി നടപ്പിലാക്കുക. സി.പി.എമ്മിന് ഈ വിഷയത്തില്‍ ഇരട്ടത്താപ്പാണ്. പദ്ധതി നടപ്പാക്കും എന്ന വാശിയുമായി മുഖ്യമന്ത്രി മുന്നോട്ട് പോയാല്‍ നടത്താന്‍ അനുവദിക്കില്ല എന്ന …