കൊച്ചി: ഉമ്മയുടെയും ഉപ്പയുടെയും ഖബറിടത്തിലെ പ്രാര്‍ഥന കഴിഞ്ഞ് യൂസഫലി പറന്നത് പുണ്യം നിറഞ്ഞൊരു ആശ്വാസ തണലൊരുക്കാനായിരുന്നു. ദുരിതങ്ങളും സങ്കടങ്ങളും പൊള്ളിച്ച ജീവിതത്തിനൊരു തണല്‍ തേടി അലഞ്ഞ ഷഹ്രിന് അമാന്‍ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയുടെ വരവ് ജീവിതത്തിലെ ഏറ്റവും വലിയ മോഹത്തിന്റെ സാക്ഷാത്കാരമായിരുന്നു. ഉമ്മയും ഭിന്നശേഷിക്കാരനായ അനുജനും അടങ്ങുന്ന കുടുംബത്തെ സഹായിക്കാന്‍ ടോള്‍ പ്ലാസയില്‍ ഫാസ് ടാഗ് വില്‍ക്കുന്ന ഷഹ്രിന് അമാന്‍ എന്ന ഒമ്പതാം ക്ലാസുകാരിയുടെ വാര്‍ത്ത വായിച്ചാണ് യൂസഫലി അവളെയും കുടുംബത്തെയും കാണാനെത്തിയത്. അനുജന് അര്‍ഫാസിന്റെ ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്നു …