കൊച്ചി: കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. അതിനാലാണ് അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. അക്രമികള്‍ക്ക് കേരള സര്‍ക്കാര്‍ സംരക്ഷണം നല്കുന്നു. രാഷ്ട്രീയ വൈരാഗ്യം മൂലം ബിജെപി നേതാക്കളെ ഇല്ലായ്മ ചെയ്യുന്നു. ബിജെപിയുടെ ജനകീയ അടിത്തറ തകര്‍ക്കാനാണ് ശ്രമമെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസ് (45), എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍ (38) എന്നിവര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.