തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന്. സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് വഴി വിതരണംചെയ്ത വാക്സിനും ഇതിലുള്‍പ്പെടും. വാക്സിന് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സര്‍ക്കാരും നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നടപടിയെടുത്തിട്ടില്ല. ആറുമാസമാണ് കോവിഷീല്‍ഡ് വാക്സിന്റെ കാലാവധിയെന്നതിനാല്‍ ഇവ നശിച്ചുപോകാന്‍ സാധ്യതയേറെയാണ്. കോവാക്സിനും സ്വകാര്യ ആശുപത്രികളില്‍ കെട്ടിക്കിടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൈവശവും ആവശ്യത്തിന് വാക്സിന് ശേഖരമുണ്ട്. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് കീഴിലുള്ള 50 സ്വകാര്യ ആശുപത്രികളിലായാണ് 2.40 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിന് …