അടൂര്‍: അടൂര്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. യൂണിയന് പ്രസിഡന്റായി ശ്രീ.കലഞ്ഞൂര്‍ മധുവിനേയും വൈസ്പ്രസിഡന്റായി ശ്രീ.എന്‍.രവീന്ദ്രന്നായരേയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. എന്‍.എസ്.എസ് ആഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ഇലക്ഷന് ആഫീസര്‍ ശ്രീ.സി.അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു. കലഞ്ഞൂര്‍ മധു യൂണിയന് പ്രസിഡന്റ് സ്ഥാനത്തേക്ക് 9-ാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. 1996-ലാണ് കലഞ്ഞൂര്‍ മധു ആദ്യമായി യൂണിയന് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1997 ല്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 65-ാം നമ്പര്‍ കലഞ്ഞൂര്‍ എന്‍.എസ്.എസ് കരയോഗത്തില്‍ നിന്നുള്ള പ്രതിനിധിയാണ് കലഞ്ഞൂര്‍ മധു. വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്‍.രവീന്ദ്രന്‍നായര്‍ …