തിരുവനന്തപുരം: സ്കൂളില്‍ കുട്ടികളെ എത്തിക്കാന്‍ വാഹനം ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്കൂള്‍ ബസ് ഇല്ലാത്ത വിദ്യാലയങ്ങളുടെ കണക്കെടുക്കും. വാഹനമൊരുക്കാന്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹായം തേടും. കെഎസ്ആര്‍ടിസി സേവനവും പ്രയോജനപ്പെടുത്തും. ‘വാഹനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂള്‍തല യോഗങ്ങള്‍ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കും യോഗം. പിടിഎ ഫണ്ട് കുറവായ സ്ഥലങ്ങളില്‍ പൊതുജനങ്ങളുടെ സഹായം ആവശ്യമാണ്. അയ്യായിരത്തിലധികം പേര് പഠിക്കുന്ന സ്കൂളുകളില്‍ കുട്ടികള്‍ക്കായി മാത്രം കെഎസ്ആര്‍ടിസി ബസ് സേവനം ഒരുക്കാനും ആലോചിക്കുന്നു’- മന്ത്രി പറഞ്ഞു.