തിരുവനന്തപുരം: ഈ മാസം 24-ന് ആരംഭിക്കുന്ന പ്ലസ് വണ്‍ പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം. കവാടത്തില്‍ത്തന്നെ സാനിറ്റൈസര്‍ നല്‍കും. ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം നിര്‍ബന്ധമല്ല. ശീതീകരിച്ച ക്ലാസ്മുറികള് ഉപയോഗിക്കില്ല. അനധ്യാപക ജീവനക്കാര്‍, പി.ടി.എ. അംഗങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. കുട്ടികള്‍ക്ക് പരസഹായംകൂടാതെ പരീക്ഷാഹാളില്‍ എത്തിച്ചേരാനായി പ്രവേശനകവാടത്തില്‍ത്തന്നെ എക്സാം ഹാള്‍ ലേഔട്ട് പ്രദര്‍ശിപ്പിക്കും. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാകുന്നുവെങ്കില്‍ വിവരം മുന്‍കൂട്ടി …