ദില്ലി: വീട്ടിലെ വൈ-ഫൈ കണക്ഷന് രാജ്യത്ത് എവിടെ പോയാലും ഉപയോഗിക്കാന്‍ കഴിയുന്ന ‘നാഷണല്‍ വൈ-ഫൈ റോമിംഗ്’ സര്‍വീസ് പൊതുമേഖല ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം വീട്ടിലെ ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് (ഫൈബര്‍-ടു-ദി-ഹോം) കണക്ഷന് ഉപയോഗിച്ച് രാജ്യത്ത് എവിടെ വച്ചും അതിവേഗ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. നിങ്ങളൊരു ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് ഉപഭോക്താവാണെങ്കില്‍ റൂട്ടര്‍ സ്ഥാപിച്ചിട്ടുള്ള നിശ്ചിത ലൊക്കേഷനില്‍ മാത്രമേ നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. വീട്ടിലാണ് എഫ്ടിടിഎച്ച് കണക്ഷന് എടുത്തിട്ടുള്ളതെങ്കില്‍ വീട് വിട്ടിറങ്ങിയാല്‍ ഈ വൈ-ഫൈ കണക്ഷന് ഉപയോഗിക്കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. …