ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ വിമാനക്കമ്പനി ഇന്‍ഡിഗോ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയര്‍ലൈന്‍ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത് മുഖ്യമന്ത്രി വിമാനത്തിലുള്ളപ്പോഴെന്നായിരുന്നു ഇന്‍ഡിഗോയുടെ പ്രാഥമിക റിപ്പോര്‍ട്ട്. എന്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്‍ഡിഗോ റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പരാതി നല്‍കിയിരുന്നു. റിപ്പോര്‍ട്ട് തയാറാക്കിയ തിരുവനന്തപുരം മാനേജര്‍ക്ക് സിപിഎം ബന്ധമെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്‍ഡിഗോ ദക്ഷിണേന്ത്യന്‍ മേധാവിക്ക് വി.ഡി.സതീശന് പരാതി …