ന്യൂഡല്‍ഹി: 2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ്. അന്ന് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറു പാര്‍ട്ടികളുടെ പിന്തുണ നേടാതിരുന്നതും എംഎല്‍എമാര്‍ പാര്‍ട്ടി ഒഴിഞ്ഞു ബിജെപിയില്ചേരുകയും ചെയ്തതോടെ കോണ്‍ഗ്രസിന് അധികാരം നേടാനായില്ല. ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ (പഞ്ചാബ്,ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍) പ്രധാന കോണ്‍ഗ്രസ് നേതാക്കളെ പ്രത്യേക ചുമതലകള്‍ നല്കി അയച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈ നേതാക്കള്‍ക്ക് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാരം നല്കി. തൂക്കുസഭയോ കൂട്ടുകക്ഷി സഭയോ ഉയരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് എങ്ങനെ അധികാരം …