ചണ്ഡിഗഡ്: പഞ്ചാബില്‍ ക്ഷേത്ര ദര്‍ശനം നടത്താനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്ര ദര്‍ശനം നടത്താന്‍ ആഗ്രഹിച്ചുവെന്നും എന്നാല്‍ ഇതിനുള്ള സുരക്ഷ ഒരുക്കാന്‍ ഭരണകൂടവും പോലീസും തയ്യാറായില്ലെന്നും മോദി ജലന്ധറില്നടന്ന പൊതു പരിപാടിയില്‍ ആരോപിച്ചു. ജനുവരി അഞ്ചിന് പഞ്ചാബില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായ ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നത്. ‘ഈ പരിപാടിക്ക് ശേഷം എനിക്ക് ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്നുണ്ടായിരുന്നു. എന്നാല്‍ ഭരണകൂടവും പോലീസും പറയുന്നത് അതിനുള്ള സംവിധാനം ഒരുക്കാന്‍ സാധിക്കില്ലെന്നാണ്. …