ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ട്, ഒരു എംഎല്‍എ കൂടി പാര്‍ട്ടി വിട്ടു. ഫിറോസാബാദിലെ ശികോഹാബാദ് നിയോജകമണ്ഡലത്തില്‍നിന്നുള്ള മുകേഷ് വര്‍മയാണു പാര്‍ട്ടി വിട്ടത്. കഴിഞ്ഞ 3 ദിവസങ്ങള്‍ക്കിടെ ബിജെപിയില്‍നിന്നു രാജിവയ്ക്കുന്ന 7-ാമത്തെ എംഎല്‍എയാണു മുകേഷ് വര്‍മ.നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാര്‍ട്ടി വിടുന്ന 7-ാമത്തെ പിന്നാക്ക വിഭാഗ നേതാവു കൂടിയാണ് മുകേഷ് വര്‍മ. ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളോടും കര്‍ഷകരോടുമുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണു രാജിയെന്ന് അദ്ദേഹം അറിയിച്ചു. ‘കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിനിടെ, ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ക്കോ പ്രതിനിധികള്‍ക്കോ …