ന്യൂഡല്‍ഹി: യൂറോപ്പിലും ആഫ്രിക്കയിലും കാനഡയിലും മറ്റും ഒമിക്രോണ്‍ വന്‍തോതില്‍ പടരുന്ന പശ്ചാത്തലത്തില്‍ വരുംനാളുകളില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥിതിഗതികള്‍ രൂക്ഷമാകാനാണ് സാധ്യത. രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളേ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളൂ. എന്നാല്‍, യു.കെ.യിലും മറ്റും കോവിഡ് കേസുകള്‍ ഉയരുന്നതുവെച്ച് വിലയിരുത്തുമ്പോള്‍ ഇവിടെയും അതിവേഗം പടരാനും കേസുകള്‍ കൂടാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ ഒമിക്രോണ്‍ ഇന്ത്യയില്‍ വ്യാപകമായിട്ടില്ല. അത് സംഭവിക്കാതിരിക്കാനും ആരോഗ്യസംവിധാനത്തിനുമേല് സമ്മര്‍ദം ഇല്ലാതിരിക്കാനുംവേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. 91 രാജ്യങ്ങളിലായി 27,042 കേസുകള്‍ …