ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന് ദേശീയ വനിത കമ്മിഷന് കത്തു നല്കി. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന് പി.ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിത കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മയ്ക്ക് ശോഭ സുരേന്ദ്രന് കത്തു നല്‍കിയത്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ മാധ്യമ വാര്‍ത്തകളും ശോഭ വനിത കമ്മഷനു കൈമാറി.