കൊച്ചി: തനിക്കെതിരെ പീഡനക്കേസ് വന്നതിന് പിന്നാലെ അതിവേഗം വാര്‍ത്താസമ്മേളനം നടത്തി ആരോപണം പൂര്‍ണമായി നിഷേധിച്ച് നടന് നിവിന്‍ പോളി. പീഡനപരാതി നല്കിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും നിവിന്‍ പോളി പറഞ്ഞു. ”ആരോപണം പല രീതിയില്‍ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാല്‍ വസ്തുതകള്‍ മാധ്യമങ്ങള്‍ പരിശോധിക്കണം. പരാതിയില്‍ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്നു നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനാല്‍ നിയമ പോരാട്ടം നടത്തും. അതിനായി ഏതറ്റംവരെയും പോകും. …