നടന് ആന്റണി വര്‍ഗീസിനെതിരെയുള്ള സംവിധായകന് ജൂഡ് ആന്തണി ജോസഫിന്റെ വിമര്‍ശനവും അതിന് ആന്റണി വര്‍ഗീസ് (പെപ്പേ) നല്കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ഈ സംഭവത്തില്‍ ആന്റണിയുടെ ഭാര്യ അനീഷ പൗലോസ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് തന്റെ ഭര്‍ത്താവും കുടുംബവും തളരാതിരുന്നതെന്ന് അനീഷ പറയുന്നു. ”ആര്‍ക്കും എന്തും പറയാം, പക്ഷേ പറയേണ്ടേ കാര്യങ്ങള്‍ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങള്‍ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. …