കൊളംബോ: ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടന് മമ്മൂട്ടിയും തമ്മില്‍ കൊളംബോയില്‍ കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയില്‍ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യയെത്തി കാണുകയായിരുന്നു. ജയസൂര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ”മലയാളത്തിലെ മുതിര്‍ന്ന നടന് മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നു. സര്, താങ്കള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍ തന്നെ. ശ്രീലങ്കയില്‍ വന്നതിനു നന്ദി. എല്ലാ ഇന്ത്യന്‍ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദര്‍ശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു’- മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സഹിതം കൂടിക്കാഴ്ചയ്ക്കു പിന്നാലെ …