ദുബായ്: മലയാള ചലച്ചിത്രലോകം ഒന്നടങ്കം തങ്ങളുടെ പ്രിയ ചേച്ചിയുടെ വിയോഗത്തില്‍ ദുഃഖസാന്ദ്രമായിരിക്കെ, ദുബായിലെ മലയാളി യുവതി കെപിഎസി ലളിതയെ പരിചയപ്പെട്ട നിമിഷങ്ങള്‍ പങ്കിടുന്നു. ദുബായില്‍ മോഡല്‍ രംഗത്ത് ശ്രദ്ധേയയായ നര്‍ത്തകിയും നടിയുമായ ബിന്ദു സഞ്ജീവ് ആണ് കെപിഎസി ലളിതയുമായി പങ്കുവച്ച കുറേ മണിക്കൂറുകള്‍ ഓര്‍ക്കുന്നത്. 2018ല്‍ ഹനീഫ് അദാനി സംവിധാനം ചെയ്ത മിഖായേല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കൊച്ചിയില്‍ ചെന്നപ്പോള്‍ കെപിഎസി ലഭിതയോടൊപ്പം രണ്ടു സീനുകളില്‍ ബിന്ദുവിന് അഭിനയിക്കാനും സാധിച്ചു. സെറ്റിലെത്തിയയുടന് ചേച്ചിയെ അങ്ങോട്ട് ചെന്ന് പരിചയപ്പെടുകയായിരുന്നു. അരികില്‍ വിളിച്ചിരുത്തി നാടും വീടും കുടുംബ …