കാന്‍പുര്‍: ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ വിരാട് കോലിയെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കി ബംഗ്ലദേശ് ബോളര്‍ ഖാലിദ് അഹമ്മദ്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം 18-ാം ഓവറിലാണ് വിരാട് കോലിയെ റണ്‍ഔട്ടാക്കാനുള്ള അവസരം ബംഗ്ലദേശ് ബോളര്‍ നഷ്ടപ്പെടുത്തിയത്. പന്തു നേരിട്ട വിരാട് കോലി ഓടിയെങ്കിലും, നോണ്‍ സ്ട്രൈക്കര്‍ ഋഷഭ് പന്തുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് പിച്ചിന്റെ മധ്യത്തില്‍നിന്ന് പിന്‍വാങ്ങി. ഈ സമയം വിക്കറ്റിന് അടുത്തേക്കു കുതിച്ച ബോളര്‍ ഖാലിദ് അഹമ്മദ് പന്ത് കൈയിലെടുത്തിരുന്നു. കോലി ക്രീസിലെത്തും മുന്‍പേ ഖാലിദ് റണ്‍ഔട്ടിനായി പന്തെറിഞ്ഞെങ്കിലും, വിക്കറ്റിനു തൊട്ടടുത്തുകൂടെ ലക്ഷ്യം …