ദോഹ: ഇന്ത്യന്‍ എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ അഖിലേന്ത്യ ഫുട്ബോള്‍ മത്സരത്തിന്റെ പ്രീ-ക്വാര്‍ട്ടറിലേയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന് എഫ്സി യോഗ്യത നേടി. 32 ടീമുകള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് വേള്‍ഡ് മലയാളി ടീം. ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളിലായി രണ്ടു ഗോളുകള്‍ നേടിയ ടീം ക്യാപ്റ്റന്‍ അലി ഗ്രൂപ്പിലെ മികച്ച താരമായി. ഖത്തര്‍ മാസ്റ്റര്‍, നുഐജ ഖത്തര്‍ എന്നിവരുമായി നടത്തിയ ആദ്യ രണ്ടു മത്സരങ്ങളിലും ഓരോ ഗോള്‍ വീതം നേടി സമനില തുടര്‍ന്നു. എംകെഎഫ്സിയുമായി നടത്തിയ മത്സരത്തില്‍ ഒന്നിനെതിരെ …