ഡബ്ലിന്‍: ദീപക് ഹൂഡയുടെയും സഞ്ജു സാംസണിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ കൂറ്റന്‍ സ്കോറുയര്‍ത്തിയ ഇന്ത്യയെ അതേ നാണയത്തില്‍ തിരിച്ചടിച്ച് അയര്‍ലന്‍ഡ് വിറപ്പിച്ചു. രണ്ടാം ട്വന്റി20യില്‍ ആദ്യം ബാറ്റു ചെയ്ത് 225 റണ്‍സ് നേടിയ ഇന്ത്യ 4 റണ്‍സിന്റെ തലനാരിഴ ജയത്തോടെ രക്ഷപ്പെട്ടു. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ 7ന് 225. അയര്‍ലന്‍ഡ് 20 ഓവറില്‍ 5ന് 221. 2 മത്സരങ്ങള്‍ അടങ്ങിയ പരമ്പര ഇന്ത്യ (2-0)ന് സ്വന്തമാക്കി. ട്വന്റി20 ലോകകപ്പിനു മുന്‍പ് ‘പരീക്ഷണ’ ടീമുമായിറങ്ങിയ ഇന്ത്യയ്ക്ക് അപായ സൂചന നല്‍കിയാണ് ഇന്നലെ അയര്‍ലന്‍ഡ് ബാറ്റര്‍മാര്‍ കളംവിട്ടത്. …