പനജി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ചാഹര്‍ വിവാഹിതനായി. ഇഷാനി ജോഹറാണ് വധു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗോവയില്‍വച്ച് നടന്ന ആഘോഷപൂര്‍വമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിന്റെ ദൃശ്യങ്ങള്‍ ഇരുപത്തിരണ്ടുകാരനായ ചാഹര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ‘പരസ്പര പൂരകങ്ങളാകാനും പൂര്‍ത്തീകരിക്കാനും. ഈ ദിവസം ഇത്രമാത്രം സ്പെഷലാക്കിയ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഈ വിവാഹം സ്വപ്നതുല്യമാക്കിയ ഗോവയിലെ ടീമംഗങ്ങള്‍ക്കും നന്ദി’ – വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് രാഹുല്‍ ചാഹര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിലാണ് രാഹുല്‍ ചാഹര്‍ ഏറ്റവും …