കൊല്‍ക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി ലോക റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ യുവതാരം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മിസോറാമിനെതിരെ ബിഹാറിനായി യുവതാരം സാകിബുള്‍ ഗനിയാണ് ചരിത്രമെഴുതി ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. അരങ്ങേറ്റത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ ഇരുപത്തിരണ്ടുകാരന് ഗനി അടിച്ചുകൂട്ടിയത് 341 റണ്‍സ്! 405 പന്തില്‍ 56 ഫോറും രണ്ടു സിക്സും സഹിതമാണ് ഗനി 341 റണ്‍സ് നേടിയത്. ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ഗനി. 2018-19 സീസണില്‍ മധ്യപ്രദേശിനായി …