ന്യൂഡല്‍ഹി: വിരാട് കോലിയെ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നു നീക്കാനുള്ള തീരുമാനം കൈക്കൊണ്ടതു ദേശീയ സിലക്ടര്‍മാരാണെന്നും ഇക്കാര്യം സംബന്ധിച്ചു ബിസിസിഐ കോലിയുമായി ആശയവിനിമയം നടത്തിയിരുന്നില്ലെന്നും ക്രിക്കറ്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 33 കാരനായ വിരാട് കോലിയോടു നായക സ്ഥാനം രാജിവയ്ക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ അടക്കം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിനെ ഖണ്ഡിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സി വീതം വയ്ക്കുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് രോഹിത്തിനെ ഏകദിന ടീമിന്റെയും …