അടൂര്‍:അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്കു മലിനീകരണ നിയന്ത്രണ അവാര്‍ഡ് 2024-ലെ സംസ്ഥാന മലിനീകരണ നിയന്ത്രണ അവാര്‍ഡുകളില്‍ മൂന്നാം സ്ഥാനം നേടി അടൂര്‍ ലൈഫ് ലൈന്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി ആശുപത്രി. ഖര – ദ്രവ – ബയോമെഡിക്കല്‍ – ഈ വേസ്റ്റ് മാലിന്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സംസ്കരിക്കുന്നതിനായി അനുവര്‍ത്തിച്ചു വരുന്ന നടപടികള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. ജൂണ്‍ 11-നു തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് അവാര്‍ഡ് വിതരണം ചെയ്തു. ലൈഫ് ലൈനുവേണ്ടി സിഇഓ ഡോ …