റഷ്യയും യുക്രെയ്നും തമ്മിലുള്ള പോരാട്ടം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. സൈബര്‍ ആക്രമണത്തിനായി സ്വന്തം ഐടി സേനയ്ക്ക് യുക്രെയ്ന് രൂപം നല്കി. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്സൈറ്റുകളും റഷ്യന്‍ ടിവി ചാനലുകളും പ്രവര്‍ത്തനരഹിതമാക്കിയത് ഇവരുടെ ശ്രമഫലമായാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന് കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രത്യക്ഷപ്പെട്ട നശീകരണ വൈറസ് സര്‍ക്കാര്‍ ഓഫിസുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. ഇതിനു പിന്നില്‍ റഷ്യയാണെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് സ്വന്തം ഐടി ആര്‍മി രൂപീകരിക്കുന്നതായി യുക്രെയ്ന് ഉപപ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചത്. ഇതിനായി മറ്റു ഹാക്കര്‍മാരുടെ സഹായം അഭ്യര്‍ഥിക്കുകയും നുഴഞ്ഞുകയറേണ്ട റഷ്യന്‍ വെബ്സൈറ്റുകളുടെ …