ന്യൂയോര്‍ക്ക്: യൂറോപ്പിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പോളണ്ട്, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് 2,000 സൈനികരെക്കൂടി അയയ്ക്കാന്‍ തീരുമാനമായത്. ജര്‍മനിയിലുള്ള 1,000 സൈനികരെ റൊമേനിയയിലേക്കും അയയ്ക്കും. ഇതു കൂടാതെ ഏതു നിമിഷവും യൂറോപ്പിലേക്ക് അയയ്ക്കാന്‍ 8,500 സൈനികരെ ആണ് സജ്ജരാക്കി നിര്‍ത്തിയിരിക്കുന്നത്. നാറ്റോ സഖ്യത്തെ ബാധിക്കുന്ന ഏതുകാര്യവും യുഎസിനെയും ബാധിക്കുന്നതാണെന്നും സൈന്യത്തെ അയയ്ക്കുന്നത് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കാനാണെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യുഎസ് സൈനികരെ വിന്യസിച്ചിരിക്കുന്നത് ഏറ്റുമുട്ടുന്നതിനല്ലെന്നും യുഎസ് സഖ്യകക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനാണെന്നും പെന്റഗണ്‍ അറിയിച്ചു. ഒരു ലക്ഷം …